Thursday, March 22, 2012

സുഹൃത്ത്

അയാള്‍ക്ക് എന്നും കൂട്ടിന് ആള്‍ക്കാര്‍ വേണമായിരുന്നു ...അതുകൊണ്ട് എവിടെ പോയാലും സുഹൃത്തുക്കളെ ഉണ്ടാക്കുന്ന സ്വഭാവം അയാള്‍ക്കുണ്ടായിരുന്നു ..അത് ചിലപ്പോള്‍ തെറ്റായി പോയാലും സ്വഭാവത്തില്‍ നിന്ന് പിന്മാറാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു.ഫ്രണ്ട്ഷിപ്‌ കമ്മ്യൂണിറ്റിയില്‍ നിന്നും ചങ്ങാതിമാരുണ്ടാകുന്നതിലും താല്പര്യം റിയല്‍ ഫ്രണ്ട്സ് ആയിരുന്നു.അങ്ങിനെ ട്രെയിനില്‍ വെച്ചായിരുന്നു അയാളുമായി കൂടിയത് ...സംഭാഷണം രണ്ടുപേര്‍ക്കും താല്പര്യമുള്ള വിഷയമായപ്പോള്‍ സൌഹ്രാദത്തിന്റെ അളവും കൂടി ..അത്താഴത്തിനു പരസ്പരം വിഭവങ്ങള്‍ ഷെയര്‍ ചെയ്തു..പിന്നെയും കുറേസമയം സംസാരിച്ചു..ക്ഷീണം തോന്നിയപ്പോള്‍ ഉറങ്ങാന്‍ കിടന്നു..ബെര്‍ത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ പുതിയ ചങ്ങാതിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ...അര്‍ദ്ധരാത്രി തൊണ്ട വരണ്ടു ഞെട്ടി ഉണര്‍ന്നപ്പോള്‍ ചങ്ങാതിയെ കാണാനുണ്ടായിരുന്നില്ല ...കൂട്ടത്തില്‍ തന്റെ കഴുത്തിലെ സ്വര്‍ണമാലയും വജ്രമോതിരവും ബാഗും കൂടി നഷ്ട്ടപ്പെട്ടതറിഞ്ഞു ..എന്തുചെയ്യനമെന്നറിയാതെ വിഷമിചിരിക്കുബോഴും അയാള്‍ ചിന്തിച്ചത് നഷ്ട്ടപെട്ടുപോയ ആ സുഹൃത്തിനെ കുറിച്ചായിരുന്നു...

കഥ: പ്രമോദ്‌ കുമാര്‍ .കെ .പി

4 comments:

  1. ചെറിയ വലിയ എഴുത്ത്..!
    ഇഷ്ട്ടായി, തുടരുക.
    ആശംസകള്‍നേരുന്നു..,പുലരി

    ReplyDelete
  2. നല്ല കഥ,
    ഒരു മെസേജുണ്ട്തിൽ

    ReplyDelete
  3. ഇത് മറ്റെവിടെയോ വായിച്ച പൊലെ.. എന്നാലും കൊള്ളാം.

    ReplyDelete