Monday, March 26, 2012

രക്തസാക്ഷി

ഞാന്‍ എന്തിനു ജയിലില്‍ അകപെട്ടു ...?പാര്‍ട്ടിക്കുവേണ്ടി ചില്ലറ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്..അത് ബസിനു കല്ലെറിഞ്ഞും വഴിതടഞ്ഞുമൊക്കെ ചില്ലറ ഗുണ്ടായിസങ്ങള്‍ ...അന്നൊന്നും എന്നെ ആരും പിടികൂടിയിട്ടില്ല ...ഇതിപ്പോള്‍ ഒരാളെ കൊന്നതിനാണ് പോലീസ് പിടിച്ചിരിക്കുന്നത് ...അതും ഞാന്‍ ആ പരിസരത്തെ ഇല്ലാത്തപ്പോള്‍ .....എതിര്‍ പാര്‍ട്ടികാര്‍ ഒറ്റിയെന്നാണ് മണ്ഡലം സെക്രട്ടറി പറഞ്ഞത്...അതല്ല അയാളുടെ മരുമകനെ രക്ഷിക്കാന്‍ അയാള്‍ തന്നെ കുടുക്കിയതനെന്നും ശ്രുതിയുണ്ട് ...ഞാന്‍ ചെയ്ത കാര്യമാണ്  എങ്കില്‍ സമ്മതിക്കുന്നതിനും ജയിലില്‍ പോകുന്നതിനും വിഷമമൊന്നുമില്ല ...ഇത്?...അയാള്‍ക്ക്  വിഷമമായി...വേറെയും രണ്ടു മൂന്ന് പേരുണ്ടായിരുന്നു കൂട്ടത്തില്‍ ..ആരെയും പരിചയമില്ല ...വെറുതെ സംസാരിച്ചപ്പോള്‍ എന്നെപോലെ അവരും കുടുങ്ങിയതാണെന്ന് മനസ്സിലായി ...രോഷം കൊണ്ട് രക്തം തിളച്ച് എന്നല്ലാതെ ഫലം ഒന്നുമുണ്ടായില്ല ....പോലീസിന്റെ ഉപദേശം ,ശാസന മാത്രം മിച്ചം.അയാള്‍ക്ക് കരച്ചില്‍ വന്നു .ചെയ്യാത്ത കാര്യം തലയിലാകുന്നതിന്റെ വിഷമം.

പിന്നെ പോലിസ് കാരുടെ മര്‍ദ്ദനം,കുറ്റം സമ്മതിപ്പിക്കാന്‍ പലതരം പ്രയോഗങ്ങള്‍ ...വക്കീലന്മാരുടെ ചോദ്യങ്ങള്‍ ...എന്തുപറയാന്‍ ....അവസാനം ഏഴു വര്‍ഷത്തെ തടവുകിട്ടി...കൊലയാളി എന്ന പേരും..കുടുംബത്തെ കുറിച്ചോര്‍ത്ത് കുറെ കരഞ്ഞു...എന്തിനും പാര്‍ട്ടി ഉണ്ടാവുമെന്ന വിശ്വാസം ആശ്വാസമായി....പക്ഷെ ഒന്ന് രണ്ടു മാസം മാത്രമേ പാര്‍ട്ടി ഉണ്ടായുള്ളൂ....അവര്‍ക്ക് വേറെ ആള്‍കാര്‍ക്ക്  സംരക്ഷണം കൊടുക്കണമായിരുന്നു ....പുതിയ രക്തസാക്ഷികളെ ഉണ്ടാക്കണമായിരുന്നു...വിസ്മൃതിയിലേക്ക് പോയ പ്രവര്‍ത്തകനായി ഞാനും മാറി .കാലം വേഗം പോയികൊണ്ടിരുന്നു ..അങ്ങിനെ വര്‍ഷങ്ങള്‍ ..എനിക്ക് സ്വാതന്ത്ര്യം കിട്ടി.
നാടിലേക്ക് തിരിച്ചു....നാട്ടിലും വീട്ടിലും  വലിയ സ്വീകരണം ഒന്നും ഉണ്ടായില്ല...നാടിലെ മാറ്റം നന്നായി മനസ്സിലായി..പാര്‍ട്ടിയുടെ ഓഫീസ് കണ്ടപ്പോള്‍ പണം എത്ര മാത്രം പാര്‍ട്ടിയെ സ്വധീനിചിട്ടുണ്ടെന്നു മനസ്സിലായി ...വെറും പാര്‍ട്ടി പ്രവര്‍ത്തകനായവന്റെ വീട് കണ്ടപ്പോള്‍ കാര്യങ്ങള്‍ ഏറെ കുറെ ബോദ്ധ്യമായി...കുറച്ചു ദിവസം പാര്‍ട്ടി ഓഫീസ് ആയിരുന്നു വിശ്രമകേന്ദ്രം ...അവിടെ നടക്കുന്ന പലകാര്യങ്ങളും പാര്‍ട്ടിക്ക് ചേരുന്നതല്ലെന്ന് മനസ്സിലായി...എതിര്‍ക്കുവാന്‍ ആരംഭിച്ചു...ഞാന്‍ അവര്‍ക്ക് കണ്ണിലെ കരടായി....പലതും ഞാന്‍ വിളിച്ചുപറഞ്ഞു ...അതൊന്നും അവര്‍ക്ക് ദഹിച്ചില്ല.ഇനി പാര്‍ട്ടി ഓഫീസ് വിശ്രമ കേന്ദ്രം ആക്കുന്നതിനെയും ചിലര്‍ എതിര്‍ത്തു .അതോടെ അവിടുന്ന് പടിയിറങ്ങി .

     ഒരു രാത്രി പുറത്തിറങ്ങി മൂത്രമൊഴിച്ചു വീട്ടിലേക്ക് കയറുകയായിരുന്നു ...ഒരു സംഘം മുഖംമൂടികാര്‍  വളഞ്ഞു...കയ്യില്‍ മാരകായുധങ്ങള്‍ ഉണ്ടായിരുന്നു ...പരക്കെ ആക്രമിച്ചു.വീടുകാര്‍ക്കും വെട്ടേറ്റു .ചത്ത്‌ എന്ന് തോന്നിയപ്പോള്‍ അവിടെ തന്നെ ഉപേക്ഷിച്ചു കടന്നു...
പിറ്റേന്ന് വിളിച്ചുകൂടിയ അനുശോചന യോഗത്തില്‍ പുതിയ ഒരു രക്തസാക്ഷിയെ കുറിച്ച് പറയാന്‍ എല്ലാവര്ക്കും വലിയ നാവയിരുന്നു ....എതിര്‍പാര്‍ട്ടിയുടെ പ്രതികാരമായി ചിത്രീകരിക്കുവാന്‍ എല്ലാവരും മത്സരിച്ചു....ഒരു വലിയ തലവേദനയെ ഇല്ലായ്മ ചെയ്തതോര്‍ത്തു സെക്രട്ടറി മാത്രം ഊറി ചിരിച്ചു.......കാലം ഇപ്പോഴും പലതവണയായി ഇതേ വഴി പിന്തുടരുന്നു .രാഷ്ട്രീയത്തിലെ ശത്രുക്കളെ ഇല്ലായ്മ ചെയ്യുവാന്‍.....  പ്രാകൃതമായ വഴി


കഥ:പ്രമോദ്‌ കുമാര്‍ .കെ.പി.

No comments:

Post a Comment