Monday, April 9, 2012

ആത്മഹത്യ



എന്തിനു ജീവിക്കണം ?കുറച്ചുനാളായി അലട്ടുന്ന പ്രശ്നമാണ്. പഠിച്ചു വലിയവന്‍ ആകണം എന്ന മോഹം സാധിച്ചുവെങ്കിലും ജോലി എന്നും പ്രയാസമുള്ളതായിരുന്നു ..ജോലി അല്ലായിരുന്നു പ്രശ്നം ...ഒന്നിച്ചു ജോലി ചെയ്യുന്നവരായിരുന്നു...അങ്ങിനെ അവരുടെ ശ്രമഫലമായി ഒരുദിവസം കമ്പനിക്ക്‌ പുറത്തായി ...പിന്നെ കുറെ കമ്പനിയില്‍ പോയെങ്കിലും ഒന്നിലും  കൂടുതല്‍ കാലം നിന്നില്ല...എന്റെതാണോ അതോ സമൂഹത്തിന്റെതാണോ പ്രശ്നം എന്ന് മനസ്സിലാക്കാനും പറ്റിയില്ല .പിന്നെ മടിയായി .കയ്യില്‍ കുറച്ചു പണം ഉള്ളതിനാല്‍ ...വീട്ടില്‍ തന്നെയായി ....കുറച്ചുകാലം വീട്ട് കാര്‍ സഹിച്ചു ..പിന്നെ അവര്‍ പ്രതികരിച്ചു തുടങ്ങി ...കുത്തുവാക്കുകള്‍ വന്നുതുടങ്ങി ...കുറച്ചു കാലം പിടിച്ചു നിന്നെങ്കിലും ,അവിടെ നില്‍ക്കുന്നത് ശരിയല്ലെന്ന്  തോന്നി ...ഉള്ള സമ്പാദ്യം എടുത്തു വീട് വിട്ടു ...ആരോടും ഒന്നും പറയാതെ അന്യനാട്ടിലേക്ക് ....


അവിടെയുള്ള ചങ്ങാതിയെയായിരുന്നു ലക്‌ഷ്യം...വളരെ പണിപെട്ട് അവനെ കണ്ടുമുട്ടി ...അവനും എന്നെ പോലെ പല പ്രശ്നങ്ങള്‍ കൊണ്ട് ഉഴലുകയായിരുന്നു ...അവന്റെയും ,എന്റെയും  കയ്യിലെ പണം ഉപയോഗിച്ച് അവിടെ ചെറിയ തോതില്‍ ബിസിനസ്‌ ആരംഭിച്ചു ...ആദ്യം വിഷമമായിരുനെങ്ങിലും പിന്നെ നല്ല മുന്നേറ്റമായി ...പണം വന്നു തുടങ്ങി .പുതിയ ബിസിനെസ്സിനു ലോണും അപേഷിച്ച് കാത്തിരുന്നു .ഇതിനിടെ കൂട്ടുകാരന്‍ മുങ്ങി ....സേട്ടുവില്‍  നിന്ന് അവന്‍ കമ്പനിയുടെ പേരില്‍ ഭീമമായ തുക വാങ്ങിയിരുന്നു ...ഒരു സുപ്രഭാതത്തില്‍ കുറച്ചു ഗുണ്ടകള്‍ വന്നു ചില പേപ്പറില്‍ ഒപ്പിടിവിച്ചു കമ്പനി പിടിച്ചെടുത്തു ...പിന്നെദാരിദ്ര്യമായിരുന്നു ...എവിടെനിന്നും പണം കിട്ടിയില്ല ..മുന്‍പേ സഹായിച്ചവര്‍ പോലും വരുമാനമില്ലതവനാനെന്നു കണ്ടു കൈമലര്‍ത്തി.എങ്ങിനെയെങ്കിലും കേസ് നടത്തുവാന്‍ ഒരുങ്ങിയപ്പോള്‍ സേട്ട്‌വിന്റെ ഗുണ്ടകള്‍ വന്നു ദേഹോപദ്രവം ചെയ്തു ...മുന്‍പ് ബോസ്സ് ആയതിന്നാല്‍ ജോലിതരാന്‍ പലരും വിമുഖത കാട്ടി ..വാടക ചോദിച്ചു ഹൌസ് ഓണര്‍ ബുദ്ധിമുട്ടിച്ചു തുടങ്ങി അല്ലെങ്ങില്‍ ഒഴിയുവാന്‍ പറഞ്ഞു   .പട്ടിണി കൂട്ടിനു വന്നുതുടങ്ങി ...ആത്മാഭിമാനം കുറെ കാര്യങ്ങളില്‍ തടസ്സമായി...നാട്ടിലേക്ക് മടങ്ങുവാന്‍ തോന്നിയില്ല ...അല്ലെങ്ങില്‍ ആര് കാത്തിരിക്കുന്നു ?എപ്പോഴും എടുത്തുവളര്‍ത്തിയ കണക്ക് പറയുന്ന അമ്മാമന്റെ അടുത്തേക്കോ ...?ഒരേ ഒരു വഴിമാത്രം മനസ്സില്‍ തെളിഞ്ഞു

ആത്മഹത്യ....ആര്‍ക്കും പ്രശ്നമില്ലാതെ ഒരു ഒളിച്ചോടല്‍ ...കയറില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചു .. കയറിന്റെ വില എന്റെ പോക്കറ്റില്‍ ഒതുങ്ങില്ലെന്നു മനസിലായി...പിന്നെ വിഷം വാങ്ങാമെന്നു വിചാരിച്ചപ്പോള്‍ അതിനു ആരുടെയൊക്കെയോ ലെറ്റര്‍ വേണം പോലും ...ഏതായാലും കിണറ്റില്‍ ചാടി...വേനല്‍ കാലത്ത് വെള്ളമില്ലാതെ വറ്റിയ കിണറില്‍ നിന്ന് പരിക്ക് പറ്റിയ ദേഹവുമായി കയറുവാന്‍ രാത്രിവരെ കാത്തിരിക്കേണ്ടിവന്നു ...കുറെ ശ്രമിച്ചു കരപറ്റിയപ്പോലെക്കും സൂര്യനുദിച്ചു .ആരും കാണാതെ റോഡിലേക്കിറങ്ങി ...ചിലവില്ലാതെ മരിക്കുവാന്‍ ഏറ്റവും നല്ലത് തീവണ്ടിക്കു തലവെക്കുന്നതാണെന്ന് എന്തെ മുന്‍പേ തോന്നിയില്ലെന്നു കരുതി  റെയില്‍ പാളത്തിലേക്ക് കുതിച്ചു .ഒന്ന് രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ഒരു വണ്ടിപോലും വന്നില്ല ..അതിലെ പോയ യാത്രകാരന്‍ പറഞ്ഞറിഞ്ഞു ,ഇന്ന് യുവജന സംഘടന ചാര്‍ജ് വര്‍ദ്ധനവിനെതിരെ റെയില്‍ തടയുകയാണ് പോലും വൈകുന്നേരം ആറു മണിവരെ ....ഇനി ആറുമണിക്ക് ശേഷം വന്നു മരിക്കാം .....

അയാള്‍ റോഡിലേക്ക് കയറി ..എന്തോ കണ്ടു അയാള്‍  പെട്ടെന്ന് അവിടെ നിന്നുപോയി...അയാള്‍ വീണ്ടും നോക്കി ...വിശ്വസിക്കാനായില്ല ...ആയിരം രൂപയുടെ ഒരു നോട്ട് .ഗാന്ധി അപ്പൂപ്പന്‍ തന്നെ നോക്കി ചിരിക്കുന്നു ...ആരോടോ കളഞ്ഞു പോയതാണ് ...ചുറ്റുപാടും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പ്‌ വരുത്തി അയ്യാള്‍ ആ നോട്ട് കയ്യിലെടുത്തു ...അയാള്‍ക്ക് പെട്ടെന്ന് അതൊരു ഉണ്മെഷമായി ..ഇനി ഈ പണം തീര്‍ന്നിട്ടു മാത്രം മരണം എന്നയാള്‍ തീരുമാനിച്ചു ..സന്തോഷത്തോടെ ഹോട്ടല്‍ ലക്ഷ്യമാക്കി  റോഡ്‌ ക്രോസ് ചെയ്ത അയാളെ സ്പീഡില്‍ വന്ന ഏതോ വാഹനം ഇടിച്ചു തെറിപ്പിച്ചു ...ചോര ചീറ്റി ശരീരം പിടക്കുംപോഴും ചുരുട്ടിവെച്ച അയാളുടെ വലതുകൈയ്യില്‍ ആ ആയിരം രൂപ യുടെ നോട്ടുണ്ടായിരുന്നു ....രക്തത്തില്‍ കുതിര്‍ന്നു .......


കഥ :പ്രമോദ്‌ കുമാര്‍ .കെ.പി

No comments:

Post a Comment