Thursday, June 28, 2012

ഇരുട്ട്

ഇരുട്ടിലായിരുന്നു അവന്റെ ജനനം ..അത് കൊണ്ടോ എന്തോ അവന്റെ ജീവിതവും ഇരുട്ടിലായിരുന്നു ,കറുത്ത ആ അന്തരീക്ഷം അവനും ഇഷ്ടമായിരുന്നു ,അവന്റെ ജോലിയും ആനന്ദവും ലീലാവിലാസവും  ഒക്കെ ഇരുട്ടില്‍ തഴച്ചു വളര്‍ന്നു ,ഇരുട്ടില്ലാതെ അവനു ജീവിക്കാന്‍ വയ്യ എന്ന സ്ഥിതിയും വന്നു ,ഇരുണ്ട ഭൂതകാലം അവന്‍ ഒരിക്കലും ഓര്‍ത്തില്ല ..അവന്‍ ഇരുട്ടിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു ,അപ്പോള്‍ ഒരു കൈത്തിരി വെട്ടവുമായി അവള്‍ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്  പൊടുന്നനെയായിരുന്നു ,


അങ്ങിനെ അവന്‍ പ്രകാശം ഇഷ്ടപെട്ട് തുടങ്ങി ,അവന്റെ ജീവിതത്തിലും പ്രകാശം പരക്കുവാന്‍ തുടങ്ങി ,ഇരുട്ടിനെ പയ്യെ പയ്യെ അവന്‍ വെറുത്തു തുടങ്ങി ,ഇരുട്ടിനോട്‌ ചെറിയ ഭയവും തോന്നി തുടങ്ങി .പ്രകാശനിര്‍ഭരിതമായ നാളുകള്‍ ...അവനുകിട്ടിയ അനുഭവ  വെളിച്ചം അവന്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു ,പക്ഷെ ഇരുട്ടില്‍ തന്നെ വസിക്കും എന്ന് പ്രതിഞ്ജ  എടുത്തവര്‍ അവന്റെ വെളിച്ചത്തെ തല്ലി കെടുത്തി ,അതും തീ ആളി പടര്‍ത്തി കൊണ്ട് ...കത്തിയെരിഞ്ഞു   വികൃതമായ ഇരുണ്ട രൂപം അവനിലെ നന്മയുടെ പ്രകാശം അണച്ച് കളഞ്ഞു ...പിന്നെ അവന്‍ വീണ്ടും ഇരുട്ടിലെക്കിറങ്ങി ..അവന്‍ ഇപ്പോള്‍ ഇരുട്ടിനെ സ്നേഹിക്കുന്നു ..അവനെ വീണ്ടും ഇരുട്ടിലാക്കിയവരെ ഇരുളിന്റെ മറവിലായിരുന്നു അവന്‍ മായ്ച്ചു കളഞ്ഞത് ..ഇരുള്കള്‍  തേടി അവന്‍ ഇപ്പോള്‍ അലയുന്നു എവിടെയെങ്കിലും ഒരു നന്മയുടെ പ്രകാശത്തി നായി .

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി 

No comments:

Post a Comment